ഇംഗ്ളണ്ടിനെതിരെ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ ക്യാച്ച്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ

By Staff Reporter, Malabar News
smriti mandhana viral catch
Ajwa Travels

ഇംഗ്‌ളണ്ടിനെതിരായ പരമ്പര കൈവിട്ടുപോയെങ്കിലും സ്‌മൃതി മന്ദാന എടുത്ത തകർപ്പൻ ക്യാച്ചാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചാ വിഷയം. മൂന്നാം ഏകദിന മൽസരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ആശ്വാസ ജയം ലഭിച്ചെങ്കിലും ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത് സ്‌മൃതിയുടെ മിന്നും പ്രകടനമാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാൻ ഇടയില്ല.

ഇംഗ്‌ളണ്ടിന്റെ നാട്ടലീ സൈവറെ പുറത്താക്കിയാണ് സ്‌മൃതി ഏവരുടെയും മനം കവർന്നത്. ഇംഗ്‌ളണ്ട് ഇന്നിങ്‌സിന്റെ 38ആം ഓവറില്‍ ദീപ്‌തി ശര്‍മയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടയിലാണ് നാട്ടലി സൈവറെ മന്ദാന തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ കൈക്കുള്ളിലാക്കിയത്.

2-1ന് ഇംഗ്‌ളണ്ട് പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന ഏകദിനത്തില്‍ ഇംഗ്‌ളണ്ട് പടയെ ചെറിയ സ്‌കോറിലേക്ക് ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും മന്ദാനയുടെ ഈ ക്യാച്ചാണ്. 59 പന്തില്‍ നിന്ന് 49 റണ്‍സ് നേടി നില്‍ക്കെയാണ് സൈവറെ മന്ദാന പുറത്താക്കിയത്. സൈവർ പോയതോടെ കൂറ്റൻ സ്‌കോറിലേക്ക് മുന്നേറാനുള്ള ഇംഗ്‌ളണ്ടിന്റെ ശ്രമവും അവസാനിച്ചു.

ഇംഗ്‌ളണ്ട് ഉയർത്തിയ 219 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്ത് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു.

Moat Read: മറ്റൊരുഗാനം കൂടി റിലീസാക്കി ‘പെര്‍ഫ്യൂം’; ഹൃദയസരസിലൂടെ വീണ്ടുമൊഴുകാൻ ശ്രീകുമാരൻതമ്പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE