മറ്റൊരുഗാനം കൂടി റിലീസാക്കി ‘പെര്‍ഫ്യൂം’; ഹൃദയസരസിലൂടെ വീണ്ടുമൊഴുകാൻ ശ്രീകുമാരൻതമ്പി

By PR Sumeran, Special Correspondent
  • Follow author on
‘Perfume’ releases Sreekumaran Thampi's Song
Ajwa Travels

പെര്‍ഫ്യൂം സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ. മധുശ്രീ നാരായണന്‍ ആലപിച്ച്, സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ സംഗീതം നിർവഹണം പൂർത്തീകരിച്ച ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.

കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരകഥാകൃത്ത്, നിർമാതാവ്, സംവിധായകൻ എന്നീ വഴികളിലൂടെ 6 ദശാബ്‌ദൾ സഞ്ചരിച്ച, മലയാള സിനിമകണ്ട അപൂർവം ബഹുമുഖ പ്രതിഭകളിൽ ഒരാളായ ​ശ്രീകുമാരന്തമ്പിയുടെ മനോഹരമായ, അർഥവത്തായ, ആഴമേറിയ വരികൾകൊണ്ട് സമ്പന്നമാണ് ഈ ഗാനം.

ചലച്ചിത്രതാരങ്ങളായ വിനീത്, മിര്‍ണ മേനോന്‍ എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്‌. നീണ്ട ഇടവേളക്ക് ശേഷമാണ് ഹൃദയ ഗീതങ്ങളുടെ കവി, ശ്രീകുമാരന്‍ തമ്പി ഒരു സിനിമക്ക് വേണ്ടി പാട്ടെഴുതിയത്. പെര്‍ഫ്യൂമിലേതായി മുൻപ് റിലീസ് ചെയ്‌ത മറ്റ് രണ്ട് ഗാനങ്ങളും സമീപകാലത്തിറങ്ങിയ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സ്‌ത്രീ സംബന്ധമായി സമീപകാലത്ത് സമൂഹത്തില്‍ തുടര്‍ന്നുവരുന്ന ചർച്ചകളും വിവാദങ്ങളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന പെര്‍ഫ്യൂം ഹരിദാസാണ് സംവിധാനം നിർവഹിക്കുന്നത്. മോത്തി ജേക്കബ് കൊടിയാത്ത് നിർമാണം പൂർത്തീകരിക്കുന്ന ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന ഗാനം കേൾക്കാം:

ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും സംഗീതം നൽകിയത് രാജേഷ് ബാബു കെ ആണ്, ശ്രീകുമാരന്‍ തമ്പിയെ കൂടാതെ, സുധി, അഡ്വ. ശ്രീരഞ്‌ജിനി, സുജിത്ത് കറ്റോട് എന്നിവരും ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. കെഎസ് ചിത്ര, മധുശ്രീ നാരായണന്‍, പികെ സുനില്‍ കുമാര്‍, രഞ്‌ജിനി ജോസ് എന്നിവരാണ് വിവിധ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പിആർ സുമേരനാണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവഹിക്കുന്നത്. പെര്‍ഫ്യൂം സിനിമയുടെ മറ്റുവാർത്തകൾ ‘ഇവിടെ’ വായിക്കാം. ‘പെര്‍ഫ്യൂം ഒടിടി പ്ളാറ്റ് ഫോമുകളിലൂടെ ഉടനെ റിലീസ് ചെയ്യും.

perfume malayalam movieMost Read: വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണം; അമിതാഭ് ബച്ചന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE