കാസർഗോഡ്: ജില്ലയിൽ ഇതുവരെ 7,87,815 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 5,41,872 പേർ ഒന്നാം ഡോസ് വാക്സിനും 2,45,943 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 48 സർക്കാർ കേന്ദ്രങ്ങളിലും 8 സ്വകാര്യ ആശുപത്രികളിലുമായി 56 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. 14,318 പേരാണ് ഇന്ന് മാത്രം വാക്സിൻ സ്വീകരിച്ചത്.
3,90,696 പുരുഷൻമാരും 3,96,993 സ്ത്രീകളും ഇതുവരെ വാക്സിൻ സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 2,57,181 പേരും 45നും 60നും ഇടയിൽ പ്രായമുള്ള 3,23,620 പേരും വാക്സിനേഷൻ നടത്തി. 18 മുതൽ 44 വയസു വരെ പ്രായമുള്ള 2,07,014 പേരാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
അതേസമയം, ജില്ലയിൽ ഇന്ന് 715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 693 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 801 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
Malabar News: കോഴിക്കോട് റയിൽവേ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ