കടകംപള്ളിക്ക് എതിരായ ‘പൂതന’ പരാമർശം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രൻ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ‘പൂതന’ പരാമർശം തിരുത്തില്ലെന്ന് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ. “അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വേണ്ടി അതി ശക്‌തമായി പ്രവർത്തിച്ച് ജനാധിപത്യപരമായിട്ടുള്ള ഒരു പൂതനാ വേഷത്തിലാണ് കടകംപള്ളി ഇപ്പോൾ നിൽക്കുന്നത്. ഇത് പൂതനാ വേഷമാണെന്ന് ഉറപ്പുള്ള കഴക്കൂട്ടത്തെ മുഴുവൻ വിശ്വാസികളും കൃഷ്‌ണൻമാരായി മാറും. കടകംപള്ളിയുടെ ഖേദ പ്രകടനം വീണിടത്ത് കിടന്ന് ഉരുളൽ ആണ്,”- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു കടകംപള്ളിക്കെതിരെ ശോഭാ സുരേന്ദ്രൻ വിവാദ പ്രസ്‌താവന നടത്തിയത്. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. പൂതനാ മോക്ഷം ഉണ്ടാവുമെന്നും ശോഭ പറഞ്ഞിരുന്നു.

പ്രസ്‌താവന വിവാദമായതിന് ശേഷവും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താനെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്.

Also Read:  നേമത്ത് കഴിഞ്ഞ തവണ കോൺഗ്രസ്‌ വോട്ട് കച്ചവടം നടത്തി; വി സുരേന്ദ്രൻ പിള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE