സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി ട്രെയിൻ തട്ടി മരിച്ച നിലയിൽ

റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് ഇദ്ദേഹം സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായത്.

By Trainee Reporter, Malabar News
Rt.-DYSP-K-Harikrishnan
ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണൻ
Ajwa Travels

ആലപ്പുഴ: വിവാദമായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടം ഉണ്ടായ സ്‌ഥലത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന നിലയിലും കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് താമസം.

അതേസമയം, ഹരികൃഷ്‌ണന്റെ മരണം ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്‍മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹരികൃഷ്‌ണനെതിരെ വിജിലൻസ് കേസുകൾ നിലവുണ്ട്. ഇതേ തുടർന്ന് ഇയാൾ അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് ഇദ്ദേഹം സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായത്.

Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE