മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് നഷ്‌ടപ്പെട്ട എംപി സ്‌ഥാനം തിരിച്ചു കിട്ടുകയുള്ളൂ.

By Trainee Reporter, Malabar News
Rahul gandhi

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. രാഹുലിന്റെ അപ്പീൽ നേരത്തെ ജസ്‌റ്റിസ്‌ ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്‌തമാക്കാതെ അവർ പിൻമാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിൽ ഹരജി എത്തിയത്.

കേസിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ് രാഹുൽ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതി വിധി സെഷൻസ് കോടതിയും സ്‌റ്റേ ചെയ്യാത്ത പശ്‌ചാത്തലത്തിലാണ്‌ രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് നഷ്‌ടപ്പെട്ട എംപി സ്‌ഥാനം തിരിച്ചു കിട്ടുകയുള്ളൂ.

മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ലോക്‌സഭാ അംഗത്വം നഷ്‌ടമായ രാഹുൽ, കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത സജീവമാകുകയും ചെയ്‌തു. ഇതിനിടെയാണ് രാഹുൽ അപ്പീലുമായി ഗുജറാത്ത് ഹൈക്കോടതിയിൽ എത്തിയത്.

Most Read: അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; ആന ശങ്കരപാണ്ഡ്യമേട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE