തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി

By Trainee Reporter, Malabar News
Ajwa Travels

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. പുലർച്ചെ കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരുമണിക്കൂറോളം കടലിൽ ചെലവിട്ട രാഹുൽ കരയിൽ മടങ്ങിയെത്തി. മൽസ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാനാണ് അവർക്കൊപ്പം രാഹുൽ കടൽയാത്ര നടത്തിയത്.

ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി സമരപ്പന്തലുകളിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. രാത്രി എട്ടോടെ അപ്രതീക്ഷിതമായാണ് രാഹുൽ സമരപ്പന്തലിൽ എത്തിയത്. റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന സിപിഒ റാങ്ക് ലിസ്‌റ്റിൽ ഉള്ളവരുടെയും ഫോറസ്‌റ്റ് വാച്ചർ റാങ്ക് ഹോൾഡേഴ്‌സിന്റെയും കെഎസ്ആർടിസി ജീവനക്കരുടെയും സമരത്തിന് രാഹുൽ ഗാന്ധി ഐക്യദാർഢ്യം അർപ്പിച്ചു.

Read also: റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE