റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

By News Desk, Malabar News
Representational Image
Ajwa Travels

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ തന്നെ ഇവിടെ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിന് പുറമെയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ചെറിയ കാറുകളും ഇരുചക്ര വാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കടത്തിവിടുന്നുള്ളൂ. കെഎസ്ആർടിസി മിനി ബസുകൾ നടത്തുന്ന സർവീസുകൾക്കും നിയന്ത്രണമുണ്ട്. റോഡ് ഇടിഞ്ഞ ഭാഗത്ത് കൂടി ബസുകൾക്ക് കടന്നുപോകാൻ സാധിക്കാത്തതിനാൽ ഒൻപതാം വളവിന് താഴെ യാത്രക്കാർ ഇറങ്ങി ചുരം ഇടിഞ്ഞ ഭാഗത്ത് കൂടി നടന്ന് മറ്റൊരു ബസിൽ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാൻ.

രാത്രിയിൽ ദീർഘദൂര ബസുകൾ ഇതുവഴി കടന്നുപോയെങ്കിലും ഇപ്പോൾ അതിനും നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ദീർഘദൂര ബസുകൾക്ക് കുറ്റൃാടി ചുരം വഴി മാത്രമേ സർവീസ് നടത്താനാകൂ.

Also Read: ആഴക്കടൽ മൽസ്യബന്ധന കരാർ; ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE