എസ്.പി.ബിയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ സംഗീത ലോകം

By Staff Reporter, Malabar News
SPB-MalabarNews
Ajwa Travels

ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായകന്‍ എസ്.പി.ബിയുടെ നില ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടതാണ് ഇത്.

സെപ്റ്റംബര്‍ 8-ന് കോവിഡ് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. പ്ലാസ്‌മ തെറാപ്പി അടക്കമുള്ള ചികിത്സ രീതികള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മകന്‍ എസ്.ബി ചരണ്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവിലെ സ്ഥിതി ആശങ്ക ജനകമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. സാധ്യമായ എല്ലാ ചികിത്സയും അദ്ദേഹത്തിന് നല്‍കുമെന്നും അവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE