എസ്‌പിബിയ്‌ക്ക് സ്‌മാരകം ഒരുങ്ങുന്നു, പ്രിയപ്പെട്ട ഫാം ഹൗസിൽ

By News Desk, Malabar News
Ajwa Travels

ചെന്നൈ: പ്രിയ ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് സ്‌മാരകം ഒരുങ്ങുന്നു. പാട്ടിന്റെ തിരക്കുകൾക്കിടെ വിശ്രമത്തിനായി എത്തിയിരുന്ന എസ്‌പിബിയുടെ പ്രിയപ്പെട്ട ഫാം ഹൗസിലാണ് സ്‌മാരകം ഉയരുന്നത്. ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ ദൂരെയാണ് സ്‌ഥലം.

സ്‌മാരകം എസ്‌പിബിയുടെ ഒന്നാം ചരമവാർഷികത്തിൽ പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും കോവിഡ് തിരിച്ചടിയായി. അധികം വൈകാതെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും ആരാധകരും.

കഴിഞ്ഞ വർഷം സെപ്‌റ്റംബർ 25നായിരുന്നു എസ്‌പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയായിരുന്നു അന്ത്യം. ചിത ഒരുക്കുന്നതിന് പകരം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഫാം ഹൗസിൽ അടക്കം ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളും ആരാധകർ ആരംഭിച്ച ട്രസ്‌റ്റും ചേർന്നാണ് സ്‌മാരകം നിർമിക്കുന്നത്. ഇപ്പോൾ സ്‌മൃതി മണ്ഡപത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

കൂടാതെ, മ്യൂസിയവും സംഗീത പരിപാടികൾ അവതരിപ്പിക്കാൻ ഓഡിറ്റോറിയവും നിർമിക്കും. സ്‌മൃതി മണ്ഡപത്തിന്റെ നിർമാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് എസ്‌പിബി ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ ചുമതലക്കാർ പറയുന്നത്.

Also Read: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE