ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചു

By Staff Reporter, Malabar News
malabarnews-jalajeevan
Representational Image
Ajwa Travels

മലപ്പുറം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലാതല ഉദ്ഘാടനം സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം സ്‌പീക്കർ നിര്‍വഹിച്ചത്.

ജില്ലയിലെ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ് ജലജീവന്‍ പദ്ധതിയെന്നും, പ്രശ്‌ന പരിഹാരത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ പരിഗണയില്‍ ആണെന്നും സ്‌പീക്കർ അറിയിച്ചു. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ 80 ശതമാനവും പൂര്‍ത്തിയായതായി അദ്ദേഹം പറയുന്നു. ഉടന്‍ തന്നെ ഇത് നാടിനു സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഷംസുദ്ധീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റു ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്നതാണ് ജലജീവന്‍ മിഷന്‍. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും പങ്കാളിത്തം പദ്ധതിയുടെ നടത്തിപ്പിൽ ഉണ്ടാവും. പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.

Read Also: ‘പുനര്‍ഗേഹം’ പദ്ധതിയില്‍ 941 കുടുംബങ്ങള്‍ക്ക് വീട് നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE