മറഡോണയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തണം; അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ

By Trainee Reporter, Malabar News
Ajwa Travels

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ചിത്രം കറൻസികളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി അർജന്റീന പാർലമെന്റിൽ പ്രത്യേക ബിൽ. സെനറ്റർ നോർമ ഡുറാങ്കോയാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്.

അർജന്റീനയുടെ കറൻസിയായ 1,000 പെസോ നോട്ടിന്റെ ഒരു ഭാഗത്ത് മറഡോണയുടെ ചിത്രവും മറുഭാഗത്ത് 1986ലെ മെക്‌സിക്കോ ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ മറഡോണ നേടിയ ഗോളിന്റെ ചിത്രവും ഉൾപ്പെടുത്തണമെന്നാണ് ഡുറാങ്കോയുടെ ആവശ്യം. അർജന്റീനയിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയാണ് 1,000 പെസോ.

ഇക്കഴിഞ്ഞ നവംബർ 25നാണ് മറഡോണ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ട്രിഗ്വെയിലെ വസതിയിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.

Read also: ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE