ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

By Trainee Reporter, Malabar News
Representational image
Ajwa Travels

വാട്‌സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് വേണ്ടി ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചതിന് പുറകെ പുതിയ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് കമ്പനി. ഷോപ്പിങ് ബട്ടൺ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഉൽപ്പന്നങ്ങളുടെ നീണ്ട പട്ടിക കാണുവാൻ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഉൽപ്പന്നങ്ങൾ ഓരോന്നും ഉപയോക്‌താക്കളുടെ കാർട്ടിലേക്ക് ചേർക്കാനും പിന്നീട് വാങ്ങുവാനും കഴിയും.

വാട്‌സ്ആപ്പ് ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ചാറ്റ് വിൻഡോയിലുള്ള ഷോപ്പിങ് ബട്ടണിൽ ക്ളിക്ക് ചെയ്‌താൽ എന്തൊക്കെയാണ് ഉൽപ്പന്നങ്ങൾക്കുള്ള ഓഫറുകളെന്ന് മനസിലാക്കാൻ സാധിക്കും. അതിൽ താൽപ്പര്യമുള്ള ഉൽപ്പന്നങ്ങൾ കാർട്ടിലേക്ക് ചേർക്കാനും ഒരുമിച്ച് ഒരു സന്ദേശമായി കമ്പനിക്ക് അയച്ചുനൽകുകയും പേയ്‌മെന്റ് നടത്തുകയും ചെയ്യാം. നേരത്തെ ഉണ്ടായിരുന്നതുപോലെ ഓരോ ഉൽപ്പന്നങ്ങളും പ്രത്യേകം പ്രത്യേകം തിരഞ്ഞെടുക്കേണ്ടതില്ല.

ഇത്തരം പുതിയ ഫീച്ചറുകളിലൂടെ വാട്‌സ്ആപ്പ് ബിസിനസ് പ്ളാറ്റ്‌ഫോം കൂടുതൽ മികവുറ്റതാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ബിസിനസ് ആപ്പ് ഉപയോഗിക്കുന്നതിന് വൈകാതെ പണം ഈടാക്കുമെന്ന സൂചനയും കമ്പനി നേരത്തെ നൽകിയിരുന്നു.

‘വാട്‌സ്ആപ്പ് പേ’ എന്ന പണമിടപാട് സംവിധാനം ലോകത്ത് എല്ലാവരിലേക്കും എത്തിക്കാനാണ് നിലവിൽ കമ്പനി കാത്തിരിക്കുന്നത്. അത് സാധ്യമാകുന്നതോടെ ഷോപ്പിങ് രംഗത്ത് വലിയ വിപ്ളവമായിരിക്കും വാട്‌സ്ആപ്പ് സൃഷ്‌ടിക്കുക.

Read also: യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE