വാച്ചർ രാജൻ തിരോധാനം; വനത്തിനുള്ളിൽ പ്രത്യേക പരിശോധന തുടങ്ങി

By Team Member, Malabar News
Special Searching For Watcher Rajan Start Again
Ajwa Travels

പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. പോലീസിന്റെ രണ്ട് സംഘങ്ങളാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്. അഗളി എസ്ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട് സംഘം കെപി എസ്‌റ്റേറ്റ് വഴി മണ്ണാർക്കാട് തത്തേങ്ങലത്തും തിരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ദിവസം കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും തിരച്ചിൽ ആരംഭിച്ചത്. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പോലീസും ശരിവെച്ചു. കൂടാതെ രാജൻ വനത്തിന് പുറത്തേക്ക് പോയതിന് തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക സംഘം വനത്തിനുള്ളിൽ വീണ്ടും തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. അതേസമയം തന്നെ രാജന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തുകയും ചെയ്‌തിരുന്നു.

Read also: ഇരിങ്ങാലക്കുടയിൽ മധ്യവയസ്‌കന്റെ മരണം; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE