പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്

By News Desk, Malabar News
Nariyampara Rape Case
Ajwa Travels

ഇടുക്കി: നരിയംപാറയിൽ പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കേസിലെ പ്രതി മനു മനോജ് പോലീസ്‌ സ്‌റ്റേഷനിൽ ആത്‍മഹത്യ ചെയ്‌തതിന്‌ പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മനുവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സ്‌ഥാപിച്ച ഫ്‌ളക്‌സുകളിലും പെൺകുട്ടിയുടെ ചിത്രം ചേർത്തിരുന്നു. ഫ്‌ളക്‌സ് സ്‌ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Also Read: യാത്രക്കാര്‍ കൂടുന്നു; പഴയപടി ആകാന്‍ ഒരുങ്ങി കരിപ്പൂര്‍ വിമാനത്താവളം

കഴിഞ്ഞ ദിവസമാണ് നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിമാൻഡിൽ കഴിയവേ ജയിലിന്റെ മൂന്നാം നിലയിലേക്ക് പോയ പ്രതി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തത് ശ്രദ്ധയിൽപെട്ട ജീവനക്കാരാണ് മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മനുവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഇയാളുടെ അച്ഛൻ മനോജ് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE