സ്പുട്നിക് 5; നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണ സന്നദ്ധത അറിയിച്ച് റഷ്യ

By Team Member, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ എന്ന് അവകാശപ്പെടുന്ന സ്പുട്നിക് 5 ന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി വീണ്ടും സഹകരണത്തിന് സന്നദ്ധത അറിയിച്ച് റഷ്യ. വാക്‌സിന്റെ നിര്‍മ്മാണം, വിതരണം എന്നീ കാര്യങ്ങളിലാണ് ഇന്ത്യയുമായി സഹകരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചത്. ഇന്ത്യയുമായി സഹകരിക്കാന്‍ റഷ്യ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. വന്‍തോതില്‍ വാക്‌സിൻ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും തങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്ന് തന്നെ മനസിലാക്കാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും സാധിക്കുമെന്നുമാണ് റഷ്യ വ്യക്തമാക്കിയത്.

റഷ്യയുമായി വാക്‌സിൻ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രിയുടെ അടുത്ത ആഴ്‌ചത്തെ റഷ്യ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ വാക്‌സിന്റെ വന്‍ തോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE