ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി

By News Desk, Malabar News
sputnik-v
Ajwa Travels

മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക്‌ വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക്‌ വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം ഒരു രാജ്യം കൈക്കൊള്ളുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയതായി നാഷണല്‍ കോവിഡ് ടാസ്‍ക് ഫോഴ്‌സാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയിരിക്കും ബൂസ്‌റ്റര്‍ ഡോസ് ലഭിക്കുക. യോഗ്യരായവര്‍ക്ക് മൂന്നാം ഡോസിനായി ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിനോ സ്‌പുട്‌നിക്‌ വാക്‌സിനോ തിരഞ്ഞെടുക്കാം.

Also Read: വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE