ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

By News Desk, Malabar News
rss worker sreenivasan murder inquest completed
കൊല്ലപ്പെട്ട ശ്രീനിവാസൻ
Ajwa Travels

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തി. തടുക്കാശ്ശേരി മുളംകുഴിയിലെ റബ്ബർ പുകപ്പുരക്ക് പിന്നിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം കാണിച്ച് കൊടുത്തത്. ശ്രീനിവാസനെ വെട്ടി വീഴ്‌ത്തിയ മൂന്നുപേരിൽ ഒരാൾ ഇഖ്ബാൽ ഓടിച്ചിരുന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്.

ഇഖ്ബാൽ ഒളിവിൽ കഴിഞ്ഞിരുന്ന മുളയംകുഴി പള്ളി മഖാം പരിസരത്തും എത്തിച്ച് തെളിവെടുത്തു. കൊലയിൽ നേരിട്ട് പങ്കെടുത്ത അഞ്ചാളുകൾ ഉൾപ്പടെ പോലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ ഒൻപത് പേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്.

Most Read: വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്‌മഹത്യയെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE