എസ്‌എസ്‌എഫ് ‘ഫാമിലി സാഹിത്യോൽസവ്’; നിലമ്പൂർ ഡിവിഷനിൽ തുടക്കമായി

By Desk Reporter, Malabar News
SSF Sahithyolsav 2021
Ajwa Travels

മലപ്പുറം: സാഹിത്യം സമൂഹനൻമക്ക് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യപകമായി നടത്തുന്ന ഫാമിലി സാഹിത്യോൽസവ് നിലമ്പൂർ ഡിവിഷനിൽ ആരംഭിച്ചു.

സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന സാഹിത്യോൽസവിന്റെ പ്രചരണ ഭാഗമായാണ് കുടുംബങ്ങളിൽ നടത്തുന്നഫാമിലി സാഹിത്യോൽസവ് സംഘടിപ്പിച്ചു വരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം അരലക്ഷത്തോളം സംഘടനാ പ്രവർത്തക കുടുംബങ്ങളിൽ ഫാമിലി സാഹിത്യോൽസവ് നടക്കേണ്ട രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.

കോവിഡ് സാഹചര്യത്തിലും സാഹിത്യകലാ പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാതെ കഴിഞ്ഞതവണ നടത്തിയ ഇരുപത്തിയേഴാമത്‌ സാഹിത്യോല്‍സവ് ഉല്‍ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രമുഖ എഴുത്തുകാരനും ജ്‌ഞാനപീഠ ജേതാവുമായ പത്‌മശ്രീ ചന്ദ്രശേഖര്‍ കമ്പാറാണ് നിര്‍വഹിച്ചിരുന്നത്. സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത്തവണയും പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

നിലമ്പൂർ ഡിവിഷൻ ഫാമിലി സാഹിത്യോൽസവ് ഉൽഘാടനം വാരിക്കൽ കെപി ഹൗസിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ സിടി അബ്‌ദുൽ ബാസിത്, കെപി അഹമ്മദ് ഫാറൂഖ്, കെപി അമൽ മുഹമ്മദ്, പി ജിഷാൽ, കെപി അഹമ്മദ് ദീനാർ എന്നിവർ സംബന്ധിച്ചു. ചിത്രരചന, ക്വിസ് മൽസരo, കഥപറയൽ, കവിതാ രചന, പോസ്‌റ്റർ ഡിസൈനിംഗ്, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ചിത്രരചന തുടങ്ങിയ മൽസരങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്.

Most Read: ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE