യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി

By Staff Reporter, Malabar News
AIMIM in UP assembly election
അസദുദ്ദീൻ ഒവൈസി
Ajwa Travels

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാ‍ർട്ടിയായ എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കുമെന്ന് വ്യക്‌തമാക്കി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി പറഞ്ഞു.

ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി എഐഎംഐഎം സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

നേരത്തെ മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടിയുമായി ഒവൈസിയുടെ പാർട്ടി സംഖ്യം ചേരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ തള്ളി കഴിഞ്ഞ ദിവസം മായാവതി തന്നെ രംഗത്തെത്തിയിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒരുപാർട്ടിയുമായും സംഖ്യം ചേരില്ലെന്നും പഞ്ചാബിൽ ശിരോമണി അകാലിദളുമായി മാത്രമാണ് പാർട്ടിക്ക് സംഖ്യമുള്ളതെന്നും അവർ അറിയിച്ചിരുന്നു.

403 മണ്ഡലങ്ങളാണ് യുപിയിലുളളത്. നിലവിലെ ഭരണപക്ഷമായ ബിജെപി, കോൺ​ഗ്രസ്, ബിഎസ്‌പി, അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടി എന്നിവയാണ് യുപിയിലെ പ്രധാന കക്ഷികൾ. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നാകും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്.

Most Read: 18 പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE