എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്

By Trainee Reporter, Malabar News
Additional questions; More time; Changes in SSLC and Plus Two exams
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. മുൻവർഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒമ്പത് മണിക്ക് പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ജൂൺ 20ന് ഹയർ സെക്കണ്ടറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കണ്ടറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുമെത്തും.

സംസ്‌ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി 571, ലക്ഷ്വദീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷ നടന്നത്.

ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് ഉദ്യോഗസ്‌ഥൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്എസ്എൽസി ഫലം ജൂൺ 15ന് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.

Most Read: വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE