പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ വീടുകൾക്ക് ഉടൻ നഷ്‌ടപരിഹാരം; മുഖ്യമന്ത്രി

By Trainee Reporter, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടുകൾ നശിച്ച ആലപ്പുഴ ചേർത്തലയിലെ കുടുംബങ്ങൾക്ക് അടിയന്തിരമായി നഷ്‌ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ഇതുപ്രകാരം ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്കാണ് നഷ്‌ടപരിഹാര തുക ലഭിക്കുക. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. നടപടി ക്രമങ്ങൾ വൈകിക്കാൻ കാരണക്കാർ ആയവർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരും ജില്ലാ കളക്‌ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്‌ചയിച്ച ധനസഹായം സമയബന്ധിതരായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോർട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം.

കോവിഡിന്റെ രണ്ടാം ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ് കഴിഞ്ഞവർക്കുള്ള ബൂസ്‌റ്റർ ഡോസ് കൂടുതൽ നൽകാനാകണമെന്നും ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Most Read: വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE