എല്ലാ ശനിയാഴ്‌ചകളിലും ഇനി അവധിയില്ല; ബാങ്കുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി സര്‍ക്കാര്‍

By Team Member, Malabar News
Malabarnews_bank in kerala
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും നല്‍കിയിരുന്ന അവധി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ സാധാരണയായി ലഭിച്ചിരുന്ന രണ്ടാം ശനിയാഴ്‌ചയിലേയും, നാലാം ശനിയാഴ്‌ചയിലേയും അവധി മാത്രമേ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുകയുള്ളൂ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്‌ഥാനത്തെ ബാങ്കുകളില്‍ എല്ലാ ശനിയാഴ്‌ചയും അവധി നൽകാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. ബാങ്ക് ജീവനക്കാര്‍ക്ക് ഒപ്പം തന്നെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ ബാങ്ക് ജീവനക്കാരുടെ അവധി സംബന്ധിച്ച തീരുമാനം മാത്രമേ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുള്ളൂ. മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്‌ച പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല.

Read also : കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE