കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

By News Desk, Malabar News
kozhikode medical college2
Kozhikode Medical College
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം  ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്തിരിക്കുന്നത്.

പരാതി പരിഹരിച്ച ശേഷം മെഡിക്കൽ കോളേജ് അശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്‌ദുൾ മജീദിനാണ് ശസ്‌ത്രക്രിയ നീണ്ട് പോയതിനെതിരെ പരാതി ഉയര്‍ത്തിയത്.

ഓർത്തോ വിഭാഗത്തിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എത്രയും വേഗം ശസ്‌ത്രക്രിയ നടത്തണമെന്നാണ് ആവശ്യം. മനുഷ്യാവകാശ പ്രവർത്തകനായ മുജീബ് റഹ്‌മാൻ സമർപ്പിച്ച പരാതിയിലാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

Also Read: ജാഗ്രതാ നിർദ്ദേശം നൽകുന്നത് ഇടയന്റെ കടമ; പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE