മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പെയിനിന്റെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക് ഒടുവിലാണ് ഗ്രീസിന്റെ ആറാം നമ്പർ താരം സിറ്റ്സിപാസ് 20 തവണ ഗ്രാൻഡ്സ്ലാം ജേതാവായ നദാലിനെ മറികടന്നത്. സ്കോർ: 3-6, 2-6, 7-6, 6-4, 7-5
ആദ്യ രണ്ട് സെറ്റുകൾ അനായാസമായി സ്വന്തമാക്കിയ നദാൽ മൽസരം എളുപ്പം ജയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷമാണ് സിറ്റ്സിപാസ് അവിശ്വസനയീമായി തിരിച്ചുവന്നത്. രണ്ടുസെറ്റുകൾക്ക് പിന്നിൽ പോയ ശേഷം തുടർച്ചയായി മൂന്ന് സെറ്റുകൾ നേടിയാണ് സിറ്റ്സിപാസിന്റെ തകർപ്പൻ ജയം. സെമിയിൽ റഷ്യയുടെ ഡാനിൽ മെദ്വെദാണ് സിറ്റ്സിപാസിയുടെ എതിരാളി.
Read also: റോഷൻ മാത്യുവിന്റെ രണ്ടാം ബോളിവുഡ് ചിത്രം; നിർമ്മാണം ഷാരൂഖ് ഖാൻ