ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 419 ഇടിഞ്ഞു

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്‌ടം. സെൻസെക്‌സ് 419 പോയന്റ് ഇടിഞ്ഞ് 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉത്തേജക നടപടികളുമായി മുന്നോട്ടു പോകാനാകുമോയെന്ന ആശങ്കയും ഡെൽറ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്‌ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പുറകോട്ടടിച്ചത്.

ഇൻഫോസിസ്, നെസ്‌ലെ, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, റിലയൻസ്, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്‌ടത്തിൽ. ഹിന്ദുസ്‌ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

Read Also: ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE