ഓഹരി വിപണിയിൽ ഇടിവ്; കോവിഡ് ബാധ ഉയരുന്നത് തിരിച്ചടിയാവുന്നു

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരുവേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്‌ടത്തിലായി. സെൻസെക്‌സ് 813 പോയന്റ് നഷ്‌ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു.

76 ഓഹരികൾക്ക് മാറ്റമില്ല. 24 മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്. ഹിന്ദുസ്‌ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽ ആൻഡ് ഡി , ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിൽ.

Read Also: വീണ്ടും ശ്രീലങ്കയിലേക്ക് പറക്കാം; എയർ ബബിൾ കരാറിൽ ഒപ്പിട്ട് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE