മുംബൈ: ചൊവ്വാഴ്ച റെക്കോര്‍ഡ് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ അനുകൂല സാഹചര്യം ഇന്ത്യന്‍ സൂചികകള്‍ക്ക് രാവിലെ കരുത്തേകി. ബിഎസ്ഇ സെൻസെക്സ് സൂചിക 410 പോയിന്റ് ഉയര്‍ന്ന് 53,000 പോയിന്റ് എന്ന മാർജിനിലാണ് ഇടപാടുകള്‍ നടത്തുന്നത് (0.8 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ 15,850 മാര്‍ക്കിലും എത്തിനിൽക്കുന്നു.
രാവിലെ മുതൽ സെന്‍സെക്സില്‍ മാരുതി സുസുക്കിയാണ് കാര്യമായി മുന്നേറുന്നത്. 2 ശതമാനം നേട്ടം കുറിക്കാന്‍ മാരുതിക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടൈറ്റന്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികളും 1 ശതമാനത്തിന് മുകളില്‍ നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. മറുഭാഗത്ത് ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, എച്ച്സിഎല്‍ ടെക്നോളജീസ്, നെസ്ലെ ഇന്ത്യ, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ്, ടെക്ക് മഹീന്ദ്ര ഓഹരികൾ തകർച്ച നേരിട്ടു.
Read Also: യൂറോ കപ്പ്; ഇംഗ്ളണ്ട് ഇന്ന് ചെക്ക് റിപ്പബ്ളിക്കിനെ നേരിടും