തെരുവ് നായ ആക്രമണം; 2 കുട്ടികളടക്കം മൂന്ന് പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Representational image
Ajwa Travels

ഒറ്റപ്പാലം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്. നഗരസഭയിലെ വാർഡ് 21ൽപെട്ട മീറ്റ്‌നയിലാണ് സംഭവം. നായയുടെ കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന വടക്കേതിൽ രാജേഷിന്റെ മകൾ അനുശ്രീ (6), വടക്കേതിൽ ചാമിക്കുട്ടിയുടെ മകൻ ആദർശ് (4), എറക്കോട്ടിരി ദേവി നിവാസിൽ അമുദ (50) എന്നിവർക്കാണ് കടിയേറ്റത്. കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി ചോലയിൽ പ്രേമകുമാരിക്കും (58) പരിക്കേറ്റു. നായയെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താഴെ വീണ് ഇവരുടെ കൈയിലെ അസ്‌ഥി പൊട്ടി. താലൂക്ക് ആശുപത്രിയിൽ നിന്നും ഇവർക്ക് ശസ്‌ത്രക്രിയ നിർദേശിച്ചതായി വാർഡ് കൗൺസിലർ സജീവ് കുമാർ അറിയിച്ചു.

Read also: പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE