യാത്രക്കാർക്ക് ഭീഷണിയായി നായക്കൂട്ടം; അപകടം പതിവ്

By Team Member, Malabar News
A stray dog attacked a motorist in Mannarkkad middle road
Ajwa Travels

കോഴിക്കോട്: ജില്ലയിലെ വടകരയിൽ റോഡരുകുകളിൽ തമ്പടിക്കുന്ന നായകൾ കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. റോഡിന് കുറുകെ നായകൾ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ റോഡുകളിലും പരിസര പ്രദേശങ്ങളിലും ഇവയുടെ സാനിധ്യം വർധിക്കുന്നത് കാൽനട യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്‌.

പാതയോരങ്ങളിൽ നായകൾ പെറ്റുപെരുകുകയാണ്. ഇവ റോഡിന് കുറുകെ ഓടുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ഒപ്പം തന്നെ ഇരുചക്ര വാഹനങ്ങൾ ആക്രമിക്കാനും ഇവ പായാറുണ്ട്. നഗരത്തിലെ ചില തിരക്കേറിയ സ്‌ഥലങ്ങളിൽ നായകൾക്ക് പതിവായി ഭക്ഷണം എത്തിക്കുന്നവരുണ്ട്. ഭക്ഷണം കിട്ടിയ ശേഷം നടപ്പാതകളിലാണ് നായകളുടെ വിശ്രമം.

പുതിയ ബസ് സ്‌റ്റാൻഡ്, കോൺവന്റ് റോഡ്, മാർക്കറ്റ് പരിസരം, ജെടിഎസ് റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിലും ജില്ലാ ആശുപത്രി റോഡിൽ പുതിയാപ്പ് വരെയും നായകളുടെ താവളമാണ്.

Read also: പലിശ രഹിത വായ്‌പ; സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE