തെരുവ് നായ ശല്യം രൂക്ഷമായി കരിന്തളം പഞ്ചായത്ത്

By Team Member, Malabar News
street dogs
Representational image
Ajwa Travels

നീലേശ്വരം : കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും, ജോലിക്ക് പോകുന്നവര്‍ക്കും നേരെ നായകളുടെ ആക്രമണം ഇപ്പോള്‍ പതിവാകുകയാണ്. ഒപ്പം തന്നെ ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന നായകള്‍ വാഹനങ്ങള്‍ക്ക് പുറകെ ഓടി അവര്‍ക്ക് അപായം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതോടെ ആളുകള്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്.

കരിന്തളം പഞ്ചായത്തിന് പുറമേ തലയടുക്കം മേഖലയിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ നായകള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതോടെ, ഭയന്ന് വാഹനം അതിവേഗം ഓടിച്ച് അപകടത്തില്‍ പെടുന്നവരുടെ എണ്ണവും ഇവിടെ ചെറുതല്ല. പഞ്ചായത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും, ആള്‍പ്പാര്‍പ്പില്ലാത്ത സ്‌ഥലങ്ങളിലുമാണ് ഇവ കൂടുതലായും തമ്പടിക്കുന്നത്. കൂടാതെ കടകളുടെ വരാന്തയിലും മറ്റും രാത്രി കാലങ്ങളില്‍ ഇവ കൂട്ടത്തോടെ കിടക്കാറുണ്ട്. നാളുകളായി ഇവിടെ തുടരുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിക്കുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍.

Read also : തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE