തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്‌ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്‌ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്.

കേരളത്തിനൊപ്പം ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ തുടരും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽ ഈ ആഴ്‌ച അവസാനം വരെ മഴ തുടരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ മഴ തുടരുമ്പോൾ കൊടുംതണുപ്പാണ് ഉത്തരേന്ത്യയിൽ ഭീതി വിതക്കുന്നത്. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ താപനില 5 ഡിഗ്രി വരെ താഴുമെന്നും ശക്‌തമായ ശീതക്കാറ്റ് വീശുമെന്നും കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ചണ്ഡീഗഢ്, ഡെൽഹി, ഹരിയാന, രാജസ്‌ഥാൻ, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങളിൽ തണുപ്പ് 2 ഡിഗ്രി വരെ താഴും. അടുത്ത 3 മുതൽ 4 വരെ ദിവസങ്ങളിൽ കൊടുംമഞ്ഞും ഉത്തരേന്ത്യൻ ഗ്രാമങ്ങളെയും നഗരങ്ങളെയും വിഴുങ്ങുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ കശ്‌മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് മേഖലകളിൽ മഞ്ഞുവീഴ്‌ച ദുരിതം വിതക്കുകയാണ്. മറ്റിടങ്ങളിലും ജനുവരി അവസാനം വരെ സമാന സാഹചര്യം തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Read also: കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE