കർണാടക അതിർത്തിയിൽ കർശന പരിശോധന തുടരും; ആർടിപിസിആർ നിർബന്ധം

By Staff Reporter, Malabar News
kerala-karnataka boarder
Representational Image
Ajwa Travels

തലപ്പാടി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് രാഷ്‌ട്രീയ പാർട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം തലപ്പാടി അതിർത്തിയിൽ കോവിഡ് പരിശോധനക്കായി ഇന്ന് മുതൽ കേരളം സൗകര്യമൊരുക്കും.

സ്‌പൈസ്‌ ഹെൽത്തുമായി ചേർന്ന് ആർടിപിസിആർ മൊബൈൽ ടെസ്‌റ്റിങ് യൂണിറ്റാണ് ഇവിടെ ഏർപ്പെടുത്തുന്നത്. തലപ്പാടിയിൽ കർണാടക ഒരുക്കിയിരിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചു പൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാൻ തീരുമാനമെടുത്തതെന്ന് കാസർകോട് ജില്ലാ കളക്‌ടർ അറിയിച്ചു.

Read Also: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ രീതിയിൽ മാറ്റം; അവലോകന യോഗം ഇന്നുചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE