മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം

By Staff Reporter, Malabar News
mexico-earthquake
Ajwa Travels

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ കരയിലെ റിസോർട്ട് നഗരമായ അകാപുൽകോക്ക് സമീപമാണ് ചൊവ്വാഴ്‌ച റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്‌ഥാന നഗരത്തിൽ ഉൾപ്പെടെ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടു.

ദുരന്തത്തിൽ ഒരാൾ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗെറേറോ സംസ്‌ഥാനത്തിലെ അകപുൽകോക്ക് തെക്കുകിഴക്കായി 11 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സീസ്‌മോളജിക്കൽ സർവേ റിപ്പോർട് ചെയ്‌തു.

നഗര പ്രദേശമായ കൊയൂക്ക ഡി ബെനിറ്റെസിലാണ് ഒരാൾ മരിച്ചതെന്ന് ഗെറേറോ സ്‌റ്റേറ്റ് ഗവർണർ ഹെക്‌ടർ അസ്‌റ്റുഡില്ലോ മിലേനിയോ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഭൂകമ്പത്തിന് ശേഷം രാജ്യത്ത് ഇതുവരെ വലിയ നാശ നഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് പ്രസിഡണ്ട് ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്.

Read Also: റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE