കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
kozhikkode mathara college conflict
Ajwa Travels

കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ച് പുറത്ത് നിന്ന് ആയുധങ്ങളുമായി എത്തിയ ആർഎസ്എസ് പ്രവർത്തകർ അക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു. നഞ്ചക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് പ്രവർത്തകർ എത്തിയത്.

അതേസമയം, വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റം പുറത്ത് നിന്ന് ആളുകൾ എത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് കോളേജ് അധികൃതരും പോലീസിനോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Most Read: വിദ്യാർഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE