വിദ്യാർഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്‌റ്റിൽ

By Team Member, Malabar News
Principal Arrested In UP For Dargling Student By Foot
Ajwa Travels

ന്യൂഡെൽഹി: മുകളിലത്തെ നിലയിൽ നിന്നും രണ്ടാം ക്‌ളാസ് വിദ്യാർഥിയെ കാലിൽ പിടിച്ച് തലകീഴായി തൂക്കിയിട്ട സംഭവത്തിൽ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. രണ്ടാം ക്‌ളാസ് വിദ്യാർഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ തലകീഴായി തൂക്കിയിട്ടത്.

സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ മനോജ് വിശ്വകർമ്മയാണ് അറസ്‌റ്റിലായത്‌. ക്ഷമാപണം നടത്തിയില്ലെങ്കിൽ കൈവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ വിദ്യാർഥിയെ തലകീഴായി തൂക്കിയിട്ടത്. തുടർന്ന് സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് വിദ്യാർഥികൾ ഓടിക്കൂടുകയായിരുന്നു.

വിദ്യാർഥികൾ കൂടിയതോടെയാണ് മനോജ് കുട്ടിയെ താഴെയിറക്കിയത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് സംഭവത്തിൽ മനോജിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Read also: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE