കോഴിക്കോട്: വടകര മണിയൂരിലും കൊടുവള്ളി മാനിപുരത്തുമായി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. വടകര മണിയൂർ ചൊവ്വാ പുഴയിൽ പാലയാട് നട സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്.
കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. വടകര മണിയൂരിൽ ഇന്ന് വൈകീട്ട് നാലുപേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. നാലുപേരും ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്‌ഥയിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെ സിനാനെ കണ്ടെത്തിയത്.
മുക്കം അഗ്‌നിരക്ഷാ സേനയും വെള്ളിമാടുകുന്ന് സ്‌റ്റേഷനിൽ നിന്നുള്ള പ്രത്യേക സ്‌കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.
Most Read| വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ്; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു




































