ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

By News Desk, Malabar News
Representational image
Ajwa Travels

പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകാനൊരുങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത്‌. ടാക്‌സി വാഹനങ്ങൾക്കാണ് ആദ്യ പരിഗണന.

30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴാണ് സബ്‌സിഡി ലഭിക്കുന്നത്. വാഹന വിലയുടെ 20 ശതമാനം പൊതുജനത്തിനു സബ്‌സിഡി നൽകുമെന്നാണ് ബജറ്റിൽ പ്രഖ്യാപനം. ബജറ്റിന് സംസ്‌ഥാന സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

അനുമതി ലഭിച്ചാൽ ഈ വർഷം പദ്ധതി ആരംഭിക്കുമെന്നു ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ സികെ ചാമുണ്ണി അറിയിച്ചു. മുൻഗണനാ പട്ടിക തയാറാക്കി വർഷത്തിൽ 100 പേർക്കു വരെ സഹായം നൽകും. കാർഷിക, വിദ്യാഭ്യാസ, പട്ടികജാതി ക്ഷേമ പദ്ധതികൾക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിട്ടുള്ളത്.

Malabar News: അട്ടപ്പാടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE