മലപ്പുറം: മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മരുമകൻ അറസ്‌റ്റിൽ. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവ് അബ്‌ദുൾ ഹമീദിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂസകുട്ടിയുടെ മകൻ നൽകിയ സ്‍ത്രീധന പീഡന പരാതിയെ തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ മാസം 23ന് ആയിരുന്നു മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്‌തമായത്.
സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് പിതാവ് ജീവനൊടുക്കിയത് എന്നാണ് അന്വേഷണത്തിൽ വ്യക്‌തമായത്. മകളെ ഉപദ്രവിച്ചതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൂസക്കുട്ടി ചിത്രീകരിച്ചിരുന്നു. തുടർന്നാണ് ആത്‍മഹത്യ ചെയ്‌തത്. ഈ വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു.
Read also: കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി