കനത്ത മഴ; ജില്ലയിൽ മരുതയിലും, പരിസര പ്രദേശങ്ങളിലും വെള്ളം കയറി

By Team Member, Malabar News
Heavy Rain In Malappuram

മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം കൊണ്ട് മൂടിയ സ്‌ഥിതിയിലാണ്. കൂടാതെ നടുപൊട്ടിയിൽ വീടുകൾക്ക് സമീപം വരെ വെള്ളം കയറിയിട്ടുണ്ട്.

മഴ ശക്‌തമായി തന്നെ തുടരുകയാണെങ്കിൽ പ്രദേശവാസികൾ മാറി താമസിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് മഴ ശക്‌തമായത്. തുടർന്ന് ഒരു മണിക്കൂറിനകം തോട് നിറഞ്ഞൊഴുകുകയായിരുന്നു. കൂടാതെ കലക്കൻ പുഴയിലും വെള്ളം ഉയരുകയും, രണ്ടുപുഴമുക്കിലെ പാലത്തിന് മീതെ വെള്ളം കയറുകയും ചെയ്‌തു.

മഴ ശക്‌തമായ പ്രദേശത്ത് വെള്ളം കയറിയതോടെ വഴിക്കടവ് വില്ലേജ് ഓഫിസർ വി അലി, അസിസ്‌റ്റൻഡ് വില്ലേജ് ഓഫിസർ എം അഷ്റഫ് എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ കർശന ജാഗ്രത പുലർത്തണമെന്നും, ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്‌.

Read also: അൻവറിനൊപ്പം വന്നവർ എൻസിപിയിൽ; കൂടുതൽ പേർ എത്തുമെന്ന് അവകാശവാദം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE