അൻവറിനൊപ്പം വന്നവർ എൻസിപിയിൽ; കൂടുതൽ പേർ എത്തുമെന്ന് അവകാശവാദം

By News Desk, Malabar News
Kundara Rape Case

മലപ്പുറം: സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായപ്പോൾ പിവി അൻവർ എംഎൽഎയ്‌ക്കൊപ്പം കോൺഗ്രസിൽ നിന്നെത്തി ഇടതുപക്ഷത്തിനൊപ്പം നിന്നവർ കൂട്ടത്തോടെ എൻസിപിയിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം സജീവമായി ഒപ്പമുണ്ടായിരുന്ന അൻവറിന്റെ സഹോദരൻ പിവി അജ്‌മൽ എൻസിപി സംസ്‌ഥാന സെക്രട്ടറി കൂടിയായതോടെ മലപ്പുറം ജില്ലയുടെ കിഴക്കനേറനാട് രാഷ്‌ട്രീയത്തിൽ എൻസിപിയും സജീവമാവുകയാണ്.

പിവി അൻവർ സിപിഎം സ്വതന്ത്ര സ്‌ഥാനാർഥി ആയപ്പോൾ ആദ്യം കോൺഗ്രസ് വിമതരായും പിന്നീട് ഇടതുപക്ഷത്തിനൊപ്പം നിന്നവരുമാണ് ഇപ്പോൾ കൂട്ടത്തോടെ എൻസിപിയിൽ ചേർന്നിരിക്കുന്നത്. പിവി അൻവറിന്റെ ഭാഗമായി നിന്നവർക്ക് സ്വാധീനമുള്ള നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ എൻസിപി ഓഫിസുകൾ തുറന്നുകഴിഞ്ഞു. വിവിധ പാർട്ടികളിലെ അതൃപ്‌തരെ എൻസിപിയിൽ ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അതേസമയം, പിവി അൻവർ സിപിഎം സ്വതന്ത്രനായി തുടരട്ടെ എന്നാണ് എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിവി ചാക്കോയുടെ പ്രതികരണം. വരും ദിവസങ്ങളിൽ കൂടുതൽ പേർ എൻസിപിയിൽ ചേരുമെന്നും എൻസിപി നേതൃത്വം അവകാശപ്പെടുന്നു.

Also Read: താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE