താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു

By Desk Reporter, Malabar News
Petrol-tanker-accident
Ajwa Travels

മലപ്പുറം: താനൂരിൽ പെട്രോൾ ടാങ്കർ ലോറി അപകടം. ഇന്ന് വൈകിട്ട് ആണ് അപകടം. പെട്രോൾ ടാങ്കർ ലോറി വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് പെട്രോൾ വലിയ തോതിൽ റോഡിലേക്ക് ഒഴുകുകയാണ്. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കടകളെല്ലാം അടപ്പിച്ച് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.

അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ടോടെ താനൂർ ടൗണിലാണ് ടാങ്കർ അപകടത്തിൽ പെട്ടത്. നേരത്തെ താനൂർ ദേവദാർ പാലത്തിനു സമീപം ലോറിയും ബസും അപകടത്തിൽ പെട്ടിരുന്നു. ഇതിനെതുടർന്ന് വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. ഇതാണ് ടാങ്കർ ലോറി ഈ പരിസരത്ത് അപകടത്തിൽ പെടാൻ കാരണമായത്.

Most Read:  രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്; യോഗിയ്‌ക്ക് കത്ത് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE