കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു

ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

By Trainee Reporter, Malabar News
rain for five days in the state
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കാണ് സാധ്യത. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

അതേസമയം, മിക്ക ജില്ലകളിലും ചൂടും കൂടുകയാണ്. ഇന്നലെ കോട്ടയത്ത് 40 ഡിഗ്രിവരെ താപനില ഉയർന്നു. എല്ലാ ജില്ലകളിലും സാധാരണ നിലയെക്കാൾ രണ്ടുമുതൽ നാലുവരെ ഡിഗ്രി താപനില കൂടുതലാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന്, വെയിലത്ത് നേരിട്ടിറങ്ങി ജോലി ചെയ്യുന്നവർ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Most Read| സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE