സംസ്‌ഥാനത്ത്‌ ഇന്ന് വേനൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
heavy rain
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിൽ മഴ കനത്തേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ഇടിമിന്നലിനും ശക്‌തമായ കാറ്റോടുകൂടിയ മഴക്കാണ് സാധ്യത.

കിഴക്കൻ മേഖലകളിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്‌തമായ കാറ്റിനും ഉയർന്ന തിരമാലക്കും മോശം കാലാവസ്‌ഥക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചക്ക് ശേഷമാകും മഴ കനക്കുക. ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായാണ് മഴ ശക്‌തമാകാൻ കാരണം. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.

Most Read: മാനനഷ്‌ടക്കേസ്; അന്തിമ വാദം ഇന്നും തുടരും- വിധി പറയാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE