ലാലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടം; ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും

By Staff Reporter, Malabar News
MALABARNEWS-BARCA-ATL
Representational Image
Ajwa Travels

മാഡ്രിഡ്: ലാലിഗയിൽ ഇന്ന് കരുത്തരുടെ പോരാട്ടം. എട്ടാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്ന ബാഴ്‌സലോണക്ക് അത്‌ലറ്റിക്കോയാണ് എതിരാളികൾ. സൂപ്പർ താരം ലൂയീസ് സുവാരസ് തന്റെ മുൻ ക്ളബിനെ നേരിടാൻ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

സുവാരസിന്റെ അസാന്നിധ്യം അത്‌ലറ്റിക്കോക്ക് തിരിച്ചടിയാണ്. കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് സുവാരസ് മൽസരിക്കാൻ ഇറങ്ങാത്തത്. ലീഗിൽ 11 പോയിന്റ് മാത്രമുള്ള ബാഴ്‍സ എട്ടാം സ്‌ഥാനത്താണ്.

ഒൻപതാം മൽസരത്തിന് ഇറങ്ങുന്ന റയലിന് വിയ്യാറയലാണ് എതിരാളികൾ. 16 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് റയൽ. രാത്രി എട്ടേ മുക്കാലിനാണ് മൽസരം ആരംഭിക്കുന്നത്. പരിക്കേറ്റ നായകൻ സെർജിയോ റാമോസ് ഇല്ലാതെയാണ് റയൽ കളത്തിൽ ഇറങ്ങുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇന്ന് പ്രമുഖ ടീമുകൾ കളത്തിൽ ഇറങ്ങുന്നുണ്ട്. മാഞ്ചസ്‌റ്റർ സിറ്റി, മാഞ്ചസ്‌റ്റർ യുണൈറ്റഡ് ടോട്ടനം ടീമുകൾക്ക് ഇന്ന് മൽസരമുണ്ട്. മാഞ്ചസ്‌റ്റർ സിറ്റിക്ക് ടോട്ടനമാണ് എതിരാളികൾ. മാഞ്ചസ്‌റ്റർ യുണൈറ്റഡ് വെസ്‌റ്റ് ബ്രോംവിച്ചിനെ നേരിടും.

Read Also: കൈറ്റ് പദ്ധതിക്ക് നീതി ആയോഗിന്റെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE