ഹൈക്കോടതി ജഡ്‌ജിയായി പരിഗണിക്കണം; ജില്ലാ ജഡ്‌ജിയുടെ ആവശ്യം തള്ളി സുപ്രീം കോടതി

By Team Member, Malabar News
farmers protest-Supreme Court
Ajwa Travels

ന്യൂഡെൽഹി: ഹൈക്കോടതി ജഡ്‌ജിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ജില്ലാ ജഡ്‌ജി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇടുക്കി ജില്ലാ ജഡ്‌ജി മുഹമ്മദ് വസീം ആണ് ഹൈക്കോടതി ജഡ്‌ജി സ്‌ഥാനത്തേക്ക്‌ തന്റെ പേര് പരിഗണിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്‌റ്റിസ്‌ എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ബെഞ്ച് വ്യക്‌തമാക്കിയത്‌. അതേസമയം ഹരജിക്കാരന് ഇതേ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് മുന്നിൽ ഉന്നയിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ജഡ്‌ജി മുഹമ്മദ് വസീം ഹരജി പിൻവലിക്കുകയും ചെയ്‌തു.

Read also: ഹണിട്രാപ്; മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE