കെഎസ്ആർടിസി പെൻഷൻ സ്‌കീം; ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി

By News Desk, Malabar News
Case against the ksrtc driver
Representational Image
Ajwa Travels

ഡെൽഹി: കെഎസ്ആർടിസി പെൻഷൻ സ്‌കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. എട്ട് ആഴ്‌ചയ്‌ക്ക്‌ ഉള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

സ്‌ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്‌തിരുന്ന കാലഘട്ടം കൂടി പെൻഷനായി പരിഗണിക്കുന്നതിനാണ് കെഎസ്ആര്‍ടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കീം തയ്യാറാക്കാൻ നേരത്തെ സുപ്രീം കോടതി കെഎസ്ആർടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് വരെയും സ്‌കീം തയ്യാറാക്കാത്തതിനാൽ ആണ് ഗതാഗത സെക്രട്ടറിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.

പുതിയ സ്‌കീമിലെ ഗുണഭോക്‌താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളുമായി ആശയവിനിമയം നടത്തിയാണ് ഗുണഭോക്‌താക്കളെ കണ്ടെത്തുന്നത്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE