മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‍പി സ്‌ഥാനാർഥി കെ സുന്ദര ബിജെപിയിൽ ചേർന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്ന് സുന്ദര മാദ്ധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ല. ബിജെപിയിൽ ചേർന്ന താൻ ഇനി സുരേന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സുന്ദര പറഞ്ഞു. 2016ൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച് സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. ഇതേ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ പരാജയം ഏറ്റുവാങ്ങിയത്. ഇന്ന് നേരിട്ട് പോയി പത്രിക പിൻവലിക്കുമെന്നാണ് സുന്ദര അറിയിച്ചിരിക്കുന്നത്.

Also Read: കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE