ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം ആയിരുന്നു സ്‌ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായിരുന്നത്. ഇതിനിടെയാണ് ശോഭക്ക് വേണ്ടി സുരേന്ദ്രൻ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എൻഡിഎ ക്യാംപിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭക്ക് കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കഴക്കൂട്ടത്ത് പാർട്ടി ഒറ്റക്കെട്ടാണ്, യാതൊരു ഭിന്നതയുമില്ല. ശോഭാ സുരേന്ദ്രന് വിജയം ഉറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു,

ശോഭാ സുരേന്ദ്രനൊപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു. ഈ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലാണ് സുരേന്ദ്രൻ മൽസരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും നടക്കുന്ന തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടയിലാണ് സുരേന്ദ്രൻ കഴക്കൂട്ടത്ത് എത്തി റോഡ് ഷോയിൽ പങ്കെടുത്തത്.

Also Read: ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE