തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്ന് എഴുത്തുകാരന്‍ ടി പത്‌മനാഭന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്‌ക്ക് ലഭിച്ച കൈയ്യടിയാണ് തന്നെ അൽഭുതപ്പെടുത്തിയതെന്നും ടി പത്‌മനാഭന്‍ പറഞ്ഞു.
ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ നിയമം പഠിച്ചയാളാണ്. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തൊഴില്‍ രംഗത്ത് സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങൾ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്.
ഈ സര്‍ക്കാര്‍ അത് പുറത്തു വിടണം. ഈ സര്‍ക്കാരിനേ അതിന് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്‌തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താര ചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല; ടി പത്‌മനാഭന്‍ ചൂണ്ടിക്കാട്ടി.
Read Also: അധികാരം നേടാൻ ഇത്തരം നീച പ്രവർത്തികൾ ചെയ്യരുത്; ബിജെപിയോട് ഉദ്ദവ്